All Kerala River Protection Council (AKRPC)

news & events

Home /news and events

news and events

പെരിയാര്‍ നദീതടം െജെവവൈവിധ്യ മേഖലയാക്കണം- പ്രൊഫ. എസ്. സീതാരാമന്‍ ......

കൊച്ചി: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പെരിയാറിനെ രക്ഷിക്കാന്‍ പെരിയാര്‍ നദീതടം മുഴുവന്‍ ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കണമെന്ന് കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. എസ് സീതാരാമന്‍ ആവശ്യപ്പെട്ടു. നദീതീരം മുഴുവന്‍ ഒറ്റ യൂണിറ്റായി കണക്കാക്കി വിവിധ വകുപ്പുകളെ യോജിപ്പിച്ച് നദിയെ രക്ഷിക്കാന്‍ നടപടിയെടുക്കണം.

പെരിയാറിന്റെ ജനവാസമേഖലയിലുള്ള അവസ്ഥ വളരെ പരിതാപകരമാണ്. മലിനീകരണവും മണല്‍-ചെളി ഖനനവും ൈകയേറ്റവും ഓരുവെള്ളത്തിന്റെ കയറ്റവും കാരണം നദി ഇപ്പോഴേ നാശോന്മുഖമാണ്. ഇനിയെങ്കിലും നദിയെ രക്ഷിക്കണമെങ്കില്‍ ജൈവവൈവിധ്യ മേഖലാ പ്രഖ്യാപനത്തിലൂടെയേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. .....

കൊച്ചി: കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖത്തില് ഒക്ടോബര് മൂന്നിന് തിങ്കളാഴ്ച നദീ ദിനാചരണം എറണാകുളം മറൈന് ഡ്രൈവ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളില് നടക്കും.

എറണാകുളം മറൈന് ഡ്രൈവില് രാവിലെ 9.30 ന് മേയര് സൗമിനി ജെയിന് നദീജല പ്രതിജ്ഞ നദീ സംരക്ഷണ പ്രവര്ത്തകര്ക്കും വിദ്യാര്ത്ഥികള്ക്കും ചൊല്ലിക്കൊടുക്കും.നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി നദീ ദിന സന്ദേശം നല്കും. തുടര്ന്ന് തിരുവാണിയൂര് ഗ്ലോബര് പബ്ലിക് സ്കൂളിലെ വിദ്യാര്ത്ഥികള് തെരുവ് നാടകം അവതരിപ്പിക്കും.

10.30 ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശാസ്ത്ര സെമിനാറിന്റെ ഭാഗമായുള്ള സമ്മേളനം കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എസ്. സീതാരാമന്‍, വേണു വി. വാര്യത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.