All Kerala River Protection Council (AKRPC)

About Us

Home / About us

Who We Are

കേരളത്തിലെ നദികളുടെ സുരക്ഷക്കും കാലാകാലമായി നമ്മുടെ നദികള്‍ നേരിടുന്ന ശോചനീയാവസ്ഥയെ തടയാനും 1998 ല്‍ രൂപീകരിച്ച സന്നദ്ധ സംഘടനയാണ് കേരള നദീസംരക്ഷണ സമിതി. കേരളത്തിലെ 44 നദികളേയും പ്രതിനിധീകരിച്ച് രണ്ടായിരത്തില്‍പരം സന്നദ്ധ പ്രവര്ത്ത4കരും ഇരുപതോളം നദീസംരക്ഷണ സമിതികളും 25 ഓളം NGO സും കേരള നദീസംരക്ഷണ സമിതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

കോര്‍പ്പറേറ്റുകളും സർക്കാരും സ്ഥാപിത താല്പര്യക്കാരും നദീതീരങ്ങള്‍ കൈയടക്കാനും നദികളെ കറവപ്പശുക്കളാക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഐതിഹാസികമായ സമരങ്ങള്‍ സംഘടിപ്പിക്കാനും കോടതിവിധികള്‍ നടപ്പാക്കാനും സര്ക്കാുരിന്റേംയും അധികൃതരുടേയും കണ്ണു തുറപ്പിക്കാനും കേരള നദീസംരക്ഷണ സമിതി വഹിച്ച പങ്ക് ചെറുതല്ല.

പരിസ്ഥിതിസംരക്ഷണത്തിനായി പ്രവർതികക്കുന്ന നിരവധി സംഘടനകള്‍ കേരളത്തിലുണ്ട്. ഇവയെയെല്ലാം ഏകീകരിച്ച് ഭൂമിയുടെ രക്ഷക്ക് ഒരു പൊതുവേദി ഉണ്ടാക്കണമെന്ന് തിരുവല്ലയിലെ എന്‍.കെ.സുകുമാരന്‍ നായരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രൊഫ. എസ് സീതാരാമന്‍ (പരിസ്ഥിതി പ്രവർത്തുകന്‍). പി.എസ്.ഗോപിനാഥന്‍നായര്‍ (സ്റ്റാറ്റിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്) ) പ്രൊഫ. ഗോപാലകൃഷണമൂര്ത്തി (റിട്ട. കോളജ് അധ്യാപകന്‍), ഡോ. സണ്ണിജോര്ജ്ജ് എന്നിവര്‍ ചേർന്ന് സംഘടനയ്ക്ക് രൂപം നല്കിയത്.